Share this Article
News Malayalam 24x7
കോഡൂരില്‍ ബസ് ജീവനക്കാരുടെ മർദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച സംഭവം; മരണകാരണം ഹൃദയാഘാതം
Kodoor Auto Driver Dies of Heart Attack After Bus Staff Assault

മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്.ഹൃദയാഘാതമാണ് അബ്ദുള്‍ ലത്തീഫിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മര്‍ദനമേറ്റ് രക്തസമ്മർദം കൂടിയത് ഹൃദയാഘാതത്തിന് കാരണമായെതെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രതികള്‍ക്കെതിരെ നരഹത്യാവകുപ്പ് പ്രകാരം പൊലീസ് കേസെടുക്കും. മലപ്പുറം വടക്കേമണ്ണയില്‍ വെച്ചാണ് ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ലത്തീഫിന് മര്‍ദനമേറ്റത്. തിരൂര്‍ മഞ്ചേരി റൂട്ടില്‍ ഓടുന്ന പിടിബി ബസിലെ ജീവനക്കാരാണ് ലത്തീഫിനെ മര്‍ദിച്ചത്.ബസ് സ്റ്റോപ്പില്‍ നിന്ന് രണ്ട് യാത്രക്കാരികളെ ഓട്ടോറിക്ഷയില്‍ കയറ്റിയതില്‍ ഉണ്ടായ പ്രകോപനമാണ് ക്രൂര മര്‍ദനത്തിന് വഴിയൊരുക്കിയത്. മര്‍ദനത്തില്‍ പരിക്കേറ്റ അബ്ദുല്‍ ലത്തീഫ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories