Share this Article
News Malayalam 24x7
കോണ്‍ട്രാക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍
The accused was arrested in the incident of hacking the contractor

തിരുവനന്തപുരം വടശേരിക്കോണത്ത് കോണ്‍ട്രാക്ടര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിയെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റൂര്‍ സ്വദേശി ഉണ്ണി ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കോണ്ട്രാക്ടറായ രാജുവിനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയിലാണ് കൈയില്‍ കരുതിയ കത്തികൊണ്ട് ഉണ്ണി രാജുവിന്റെ തലയില്‍ വെട്ടി പരിക്കേല്‍പ്പിച്ചത്.  രാജു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories