Share this Article
News Malayalam 24x7
ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കവെ കയർ കുരുങ്ങി കേബിൾ ടിവി ജീവനക്കാരൻ മരിച്ചു
വെബ് ടീം
posted on 04-02-2025
1 min read
cable tv staff

തിരുവനന്തപുരം: ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി കേബിൾ ടിവി ജീവനക്കാരൻ മരിച്ചു. അരുവിക്കര മുണ്ടേലയിലാണ് സംഭവം. മുണ്ടേല മാവുകോണം തടത്തരികത്ത് പുത്തൻ വീട്ടിൽ സിന്ധു കുമാർ എന്ന് വിളിക്കുന്ന അഭിലാഷ് (27) ആണ് മരിച്ചത്. കേരളവിഷൻ ഹരിശ്രീ കേബിൾ ടിവി ജീവനക്കാരനാണ്.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് വീട്ടുകാർ യുവാവിനെ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി 11 മണിയോടെ ഊഞ്ഞാലിൽ ഇരുന്ന് ഫോൺ വിളിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. വീട്ടിൽ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കവെ അബദ്ധത്തിൽ കയർ കുരുങ്ങി മരണപ്പെട്ടതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories