Share this Article
News Malayalam 24x7
നൂറുവർഷം പഴക്കമുള്ള മരം റോഡിലേക്കു കടപുഴകി/Video
വെബ് ടീം
posted on 04-07-2023
1 min read
Tree aged hundred fell on the road in Peringavu

തൃശൂർ:കാലവർഷം ശക്തി പ്രാപിച്ചതോടെ നൂറുവർഷം പഴക്കമുള്ള മരം റോഡിലേക്കു കടപുഴകി. തൃശൂർ - ഷൊർണൂർ ദേശീയപാതയിൽ പെരിങ്ങാവ് മധുര ഹോട്ടലിനു സമീപം നൂറുവർഷം പഴക്കമുള്ള മരം റോഡിലേക്കു കടപുഴകി. ഇന്നു പുലർച്ചെ മൂന്നുമണിയോടെയാണു സംഭവം. മരം കടപുഴകി വീണതോടെ വൈദ്യുതി പോസ്റ്റുകളും പൊട്ടിവീണു. ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വിയ്യൂർ കെഎസ്ഇബി അധികൃതരുടെയും തൃശൂർ കോർപറേഷൻ കൗൺസിലർ എൻ.എ. ഗോപകുമാറിന്റെയും നേതൃത്വത്തില്‍ മരംമുറിച്ചു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories