Share this Article
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
വെബ് ടീം
posted on 11-08-2025
1 min read
TWO DEAD

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍ (68), ചിറയിന്‍കീഴ് സ്വദേശി ജോസഫ് (43) എന്നിവരാണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മൂന്നുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് 6:40-ഓടെയായിരുന്നു അപകടം.മൈക്കിള്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഞ്ചുതെങ്ങ്, ചിറയിന്‍കീഴ് സ്വദേശികളായ മൈക്കിള്‍, ജോസഫ്, ജിനു, അനു, സുജിത്ത് എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories