ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടുകൊമ്പൻ പാടയപ്പ വീണ്ടും ആക്രമണ സ്വഭാവം കാണിച്ചു. കുട്ടിയാർവാലിയിൽ നിർത്തിയിട്ടിരുന്ന കാറിന് കേടുപാടുകൾ വരുത്തുകയും വഴിയോര കടകൾ നശിപ്പിക്കുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടുകൊമ്പനെ പ്രദേശത്തു നിന്നും തുരത്തിയെങ്കിലും ജനവാസ മേഖലയ്ക്ക് അരികിൽ തന്നെയാണ് പാടയപ്പ നിലയുറപ്പിച്ചിട്ടുള്ളത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പാടയപ്പ ആക്രമണ സ്വഭാവം പുറത്തെടുക്കുന്നതിൽ തൊഴിലാളികൾക്കിടയിൽ ആശങ്ക വർധിച്ചു. മഴക്കാലത്ത് പോലും കാട്ടിലേക്ക് കയറാൻ തയ്യാറാകാത്ത സാഹചര്യത്തിൽ പാടയപ്പയുടെ ശല്യം രൂക്ഷമാകുമോ എന്ന ഭയത്തിലാണ് തൊഴിലാളി കുടുംബങ്ങൾ.