Share this Article
News Malayalam 24x7
തിരുവനന്തപുരം നഗരൂറിലുണ്ടായ DYFI യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ എട്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍
Eight people in police custody in DYFI Youth Congress conflict in Thiruvananthapuram

തിരുവനന്തപുരം നഗരൂരിലെ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ എട്ടുപേർ പോലീസ് കസ്റ്റഡിയിൽ. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇരുവിഭാഗത്തിലെയും പ്രവർത്തകർ തമ്മിലുള്ള ചെറിയ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിവൈഎഫ്ഐ പ്രവർത്തകരെ കല്ലെറിഞ്ഞതോടെ സംഘർഷം രൂക്ഷമായിരുന്നു. പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories