Share this Article
KERALAVISION TELEVISION AWARDS 2025
വീട്ടില്‍ യുവാവിന്റെ അഴുകിയ മൃതദേഹം, വസ്ത്രമില്ല, രണ്ടാഴ്ചയായി വീട്ടുകാർ സ്ഥലത്തില്ല, അന്വേഷണം
വെബ് ടീം
posted on 20-03-2025
1 min read
vaikom

കോട്ടയം: വൈക്കം വെള്ളൂർ ഇറുമ്പയത്ത് യുവാവിന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് ഉച്ചയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുപ്പത് വയസിന് മുകളിൽ പ്രായമുള്ള യുവാവിന്റെ മൃതദേഹമാണ് ഇതെന്ന് പോലീസ് പറയുന്നത്. വീടിന്റെ മുറിയിലും ഹാളിലുമായാണ് വസ്ത്രങ്ങളൊന്നും തന്നെ ഇല്ലാതെ നഗ്നമായ നിലയിൽ മൃതദേഹം കാണപ്പെട്ടത്.ഈ വീട്ടിൽ താമസിച്ചിരുന്നവർ രണ്ടാഴ്ചയായി മകളുടെ വീട്ടിലായിരുന്നു താമസം. ഇവരുടെ മകനെക്കുറിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവരങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മൃതദേഹം ഇയാളുടേത് ആണോ എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ ഇതിൽ പോലീസ് വ്യക്തത വരുത്തിയിട്ടില്ല. വെള്ളൂർ പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ചെയ്തു വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories