Share this Article
News Malayalam 24x7
ചാലക്കുടി കൂടപ്പുഴ തടയണയില്‍ കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
latest news from Chalakudy

ചാലക്കുടി കൂടപ്പുഴ തടയണയിൽ കുളിക്കാനിറങ്ങിയ ഗൃഹനാഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. ചിറയത്ത് തൂക്കുപറമ്പിൽ വീട്ടിൽ 52 വയസ്സുള്ള  സാബു  ആണ് മരിച്ചത്. രാവിലെ ആയിരുന്നു സംഭവം.കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് തടയണയുടെ ഷട്ടറിന്റെ ഉള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 

ചാലക്കുടി ഫയർഫോഴ്സും,നാട്ടുകാരും, പോലീസും   ചേർന്ന് ഏറെനേരം നടത്തിയ പരിശ്രമിച്ചതിനോടുവിലാണ് മൃതദേഹം പുറത്തെടുത്തത് . തുടർനടപടികൾക്കായി മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories