തിരുവനന്തപുരം നെയ്യാറ്റിനകരയില്‍ ക്ഷേത്രോത്സവത്തില്‍ കലാപരിപാടി അവതരിപ്പിക്കാന്‍ എത്തിയ കുട്ടികളെ വേദിയില്‍ നിന്ന് ഇറക്കിവിട്ട് ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍. പരിപാടി അവതരിപ്പിക്കാന്‍ എത്തിയ കുട്ടികളില്‍ ഒരാളുടെ രക്ഷിതാവ് ഉത്സവ സംഭാവന നല്‍കാത്തതിലുള്ള പ്രതികാര നടപടിയായിരുന്നു സംഭവത്തിന് പിന്നില്‍.
നെയ്യാറ്റിന്‍കര ചെങ്കല്‍ കാരിയോട് ശ്രീഭദ്രകാളി ദേവി മുടിപ്പുര ക്ഷേത്രത്തില്‍ ആയിരുന്നു സംഭവം. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് തന്നെ പ്രവര്‍ത്തിച്ചുവരുന്ന നാട്യശ്രീ നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ നൃത്തം അവതരിപ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം.
ക്ഷേത്രത്തിലെ ഭാരവാഹികളുടെ മക്കള്‍ അടങ്ങുന്ന 20 അംഗ സംഘം ആണ് നൃത്ത പരിപാടിക്ക് എത്തിയത്.ക്ഷേത്ര ഉത്സവത്തിന് കമ്മറ്റിക്കാര്‍ ആവശ്യപ്പെട്ട 5000 രൂപ സംഭാവന നല്‍കാത്തതിലെ പ്രതിഷേധം ആയിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം.
അവന്തിക ശേഖറിനെയും, അനനികശേഖരനെയും സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കാന്‍ സമ്മതിക്കില്ല എന്ന നിലപാടുമായി ക്ഷേത്ര കമ്മറ്റിയിലെ അംഗമായ പ്രദീപ് രംഗത്ത് എത്തുകയായിരുന്നു. രണ്ടു കുട്ടികളെയും കളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങളുടെ മക്കളും കളിക്കുന്നില്ല എന്ന നിലപാടുമായി ബാക്കിയുള്ള രക്ഷിതാക്കളും രംഗത്തെത്തി. പ്രദീപിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്ന എതിര്‍പ്പ് അവഗണിച്ചുകൊണ്ട് കുട്ടികള്‍ ആദ്യനൃത്തം സ്റ്റേജില്‍ അവതരിപ്പിച്ചു.
സംഘമായി എത്തിയ കമ്മറ്റിക്കാര്‍ കുട്ടികളെ വേദിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അനീഷിനോട് ഭാരവാഹികള്‍ ആവശ്യപ്പെട്ട തുക നല്‍കാമെന്ന് പറഞ്ഞിട്ടും പരിപാടി അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്ന് നൃത്ത അധ്യാപിക ഷെര്‍ളി ആവശ്യപ്പെട്ടു. പരിപാടിയില്‍ കുട്ടികള്‍ക്ക് 6000 രൂപയോളം ചെലവ് വന്നിട്ടുണ്ട്. പരിപാടി അവതരിപ്പിക്കാതെ വനിനതോടെ തുകയും നഷ്ടമായി.
ക്ഷേത്ര ഭാരവാഹികള്‍ കാണിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമായതിനാല്‍ നിയമനടപടിക്ക് ഒരുങ്ങുകയാണിവര്‍. അതേസമയം അരങ്ങേറ്റം നടത്തുന്ന വരില്‍ നിന്ന് ഫീസ് ഇനത്തില്‍ 2000 രൂപ ആവശ്യപ്പെട്ടിരുന്നു. അതു നല്‍കാന്‍ വിസമ്മതിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ക്ഷേത്ര ഭരണ സമതി അംഗങ്ങള്‍ പറയുന്നത്.