Share this Article
News Malayalam 24x7
പ്ലസ് ടു പരീക്ഷയെഴുതി മടങ്ങിയെത്തിയ 17കാരി വീടിനുള്ളിൽ മരിച്ച നിലയിൽ
വെബ് ടീം
posted on 03-03-2025
1 min read
ananya

കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ പരീക്ഷ എഴുതി തിരിച്ചെത്തിയ പ്ളസ് ടു വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി  അനന്യ (17) യാണ്  മരിച്ചത് . വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടത്.

വൈകിട്ട് 6.30 ഓടെയാണ് സംഭവം. പ്ളസ് ടു പരീക്ഷ എഴുതി വീട്ടിൽ തിരിച്ചെത്തിയതായിരുന്നു കുട്ടി. വില്യാപ്പള്ളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വടകര പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories