Share this Article
News Malayalam 24x7
തിരുവോണം ബമ്പര്‍ ലോട്ടറി വില്‍പ്പനയില്‍ പാലക്കാട് ജില്ല മുന്നില്‍
iruvonam bumper lottery

സംസ്ഥാന തിരുവോണം ബമ്പർ ലോട്ടറി വിൽപ്പനയിൽ വൻ കുതിപ്പ്. നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ചുകൊണ്ട് പാലക്കാട് ജില്ലയാണ് മുന്നിൽ. തിരുവനന്തപുരവും തൃശൂരുമാണ് വില്പനയിൽ തൊട്ട് പിന്നിൽ. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുക. 

500 രൂപയാണ് ബിആര്‍ 99 തിരുവോണം ബമ്പര്‍ ടിക്കറ്റിന്റെ വില. പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കും ലഭിക്കും. അങ്ങനെ നിരവധി സമ്മാനങ്ങളാണ് ഭാഗ്യശാലികൾക്കായി കാത്തിരിക്കുന്നത്. 

വലിയ സ്വീകാര്യതയാണ് ഇത്തവണത്തെ തിരുവോണം ബമ്പറിന് ലഭിക്കുന്നത്. നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ചുകൊണ്ട് പാലക്കാട് ജില്ല മുന്നിലാണ്. മൂന്നു ലക്ഷത്തിനടുത്ത് വില്‍പ്പനയുമായി പിന്നാലെ തിരുവനന്തപുരവും, രണ്ടര ലക്ഷത്തിനടുത്ത് വില്‍പ്പന കൈവരിച്ച് തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. 

2022ൽ ആയിരുന്നു 25 കോടി ഒന്നാം സമ്മാനമായി നൽകാൻ തുടങ്ങിയത്. തിരുവനന്തപുരം സ്വദേശിയായിരുന്നു ആദ്യത്തെ ഭാഗ്യശാലി. നിരവധി സമ്മാനങ്ങൾ ഉള്ളതിനാൽ കൂടുതൽ പേർ ഇത്തവണയും ടിക്കറ്റെടുക്കുമെന്നാണ് ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories