കാസര്‍ഗോട്ട് 14 പേര്‍ക്കെതിരെ പോക്സോ കേസ്.ഡേറ്റിങ് ആപ്പ് വഴി സ്കൂള്‍ വിദ്യാര്‍ഥിയുമായി പരിചയത്തിലായ ആറുപേര്‍ പിടിയിലായി, 16 പേരെ പൊലീസ് തിരയുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികള്‍.
വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും പിടിയിലായവരിലുണ്ട്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ പ്രതിപട്ടികയിൽ എന്നും സൂചനയുണ്ട്. നാല് സി.ഐമാരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചാണ് കേസിലെ അന്വേഷണം.നിലവില്‍ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കാസര്‍ഗോഡ് ജില്ലയില്‍ മാത്രം എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ ആറ് പേര്‍ പിടിയിലായിട്ടുണ്ട്. ജില്ലയ്ക്ക് അകത്തും പുറത്തുമായാണ് പീഡനം നടന്നത്. പീഡനത്തിന് ശേഷം കുട്ടിക്ക് പ്രതികൾ പണം നല്‍കിയതായും വിവരമുണ്ട്.