Share this Article
News Malayalam 24x7
കോവൂരിൽ ഓടയിൽ വീണു കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി
Body of Sasi Found in Kovoor Drain

കോഴിക്കോട് കോവൂരിൽ ഓടയിൽ വീണു കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി.  പാലാഴി റോഡിന് സമീപത്തെ ഓടയിൽ നിന്നാണ്  നാട്ടുകാർ  മൃതദേഹം കണ്ടെത്തിയത്. 


ജില്ലയിൽ ഇന്നലെ പെയ്ത കനത്ത മഴയിലാണ്  കളത്തും പൊയിൽ ശശിയെ കാണാതായത്.  ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴി റോഡരികിലെ മോറ ബസ്റ്റോപ്പിൽ കയറിയിരിക്കുന്നതിനിടെ പിന്നിലെ ഓടയിലേക്ക് മറിഞ്ഞുവീണ എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 

രണ്ടു മീറ്ററോളം താഴ്ചയുള്ള ഓടയിൽ  ശക്തമായ കുത്ത് ഒഴുക്കായിരുന്നു. ഈ കുത്തിയോലിക്കുന്ന ഈ വെള്ളത്തിലേക്ക് ആണ്  ശശി വീണത്. തുടർന്ന് ഓടയിലെ വെള്ളത്തിലിറങ്ങി ഒരു കിലോമീറ്ററോളം തെരച്ചിൽ നടത്തിയെങ്കിലും  ശശിയെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ  നാട്ടുകാരാണ്  ശശിയുടെ മൃതദേഹം കണ്ടെത്തിയത്.സമീപ പ്രദേശത്തെ  ഓടയിൽ കൈവരി സ്ഥാപിക്കാത്തത് മുൻപും പല അപകടങ്ങൾക്കും കാരണമായന്നും നാട്ടുകാർ പറയുന്നു.

അതേസമയം കോർപ്പറേഷന്റെയും പഞ്ചായത്തിന്റെയും അതിർത്തി പങ്ക് ഇടുന്ന പ്രദേശമയതിനാൽ വികസന കാര്യത്തിൽ ചില തർക്കങ്ങൾ ഉണ്ടാകാറുണ്ടെന്ന് മുൻ പഞ്ചായത്ത്‌ മെമ്പർ പറഞ്ഞു.  പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ശശിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories