Share this Article
News Malayalam 24x7
ആമയൂരിലെ പെണ്‍ കുട്ടിയുടെ മരണം; ഷൈമ സിനിവറിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്
Shaima Cinever

മലപ്പുറം ആമയൂരില്‍ ജീവനൊടുക്കിയ നവവധുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ആമയൂര്‍ സ്വദേശി ഷൈമ സിനിവറിന്റെ മകള്‍ ഷൈമ സിനിവര്‍ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച  ഷൈമയുടെ വിവാഹം  നിശ്ചയിച്ചിരുന്നു. പെണ്‍കുട്ടിക്ക് വിവാഹത്തിന് താല്‍പര്യമില്ലായിരുന്നുവെന്നും അതാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം ഇന്ന് ഉച്ചക്ക് കാരക്കുന്ന് വലിയ ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories