Share this Article
Union Budget
നെഹ്‌റുട്രോഫി വള്ളംകളി ആഗസ്ത്‌ 30ന്
വെബ് ടീം
posted on 12-06-2025
1 min read
NEHRU TROPHY

ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2025 ആഗസ്ത്‌ 30-ന് പുന്നമടക്കായലിൽ നടത്താൻ വ്യാഴാഴ്ച ചേർന്ന നെഹ്റുട്രോഫി എക് സിക്യൂട്ടീവ് കമ്മിറ്റിയും ജനറൽ ബോഡി യോഗവും തീരുമാനിച്ചു. നെഹ്‌റു ട്രോഫി വള്ളംകളിയുടെ തീയതി സംബന്ധിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകിയതായി എൻടിബിആർ സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. പി പി ചിത്തരജ്ഞൻ എംഎൽഎയും തോമസ് കെ തോമസ് എംഎൽഎയും യോഗത്തിൽ പങ്കെടുത്തു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു യോഗം.70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും യോഗത്തിൽ സബ് കളക്ടർ സമീർ കിഷൻ അവതരിപ്പിച്ചു. 2,51,18,725.20 രൂപ വരവും 2,85,39,328.14 രൂപ ചെലവും വരുന്ന വരവ് ചെലവ് കണക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചു. ഓഡിറ്റിന് ശേഷമുള്ള കണക്കാണ് യോഗം അംഗീകരിച്ചത്. 34,20,603 രൂപ അധികമായി ചെലവഴിക്കേണ്ടിവന്നു. ചൂരൽ മല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അവസാന നിമിഷം വള്ളം കളി മാറ്റിവയ്ക്കേണ്ടിവന്നത് അധികചെല വിനിടയാക്കിയതായി ചെയർമാൻ പറഞ്ഞു. മെയിന്റനൻസ് ഗ്രാന്റും പ്രൈസ് മണിയും 2023 ലെ സിബിഎല്ലിൽ നിന്ന് രണ്ട് വള്ളങ്ങൾക്ക് നൽകാനുള്ള ബോണസും കൂടി നൽകണമെന്നും ഇത് കണക്കിൽ ഉൾപ്പെടുത്തണമെന്നുമുള്ള യോഗത്തിലെ നിർദേശം അംഗീകരിച്ചു. പങ്കെടുത്ത വള്ളങ്ങൾക്കുള്ള ബോണസ് പൂർണമായും നൽകി. ബോണസ് നൽകുന്നതിനായി 13,330,000 രൂപയും ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയുടെ 71,77,842 രൂപയും ചെലവിൽ ഉൾപ്പെടുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories