Share this Article
KERALAVISION TELEVISION AWARDS 2025
നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമം
police station

മുണ്ടിയരുമയ്ക്ക് സമീപം താന്നിമൂട്ടിൽ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുവാൻ മദ്യപസംഘത്തിന്റെ ശ്രമം.

നൈറ്റ് പെട്രോളിങ്ങിനിടയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും ആളുകളെ ആശുപത്രിയിൽ എത്തിക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് എസ്ഐക്കും സംഘത്തിനും നേരെ കയ്യേറ്റ ശ്രമം നടന്നത്. മുണ്ടിയെരുമ പാമ്പാടുംപാറ സ്വദേശികളായ നാല് യുവാക്കളെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു .

കഴിഞ്ഞ ദിവസം  രാത്രിയിലാണ് സംഭവം നടന്നത്.യുവാക്കൾ ഓടിച്ചിരുന്ന കാർ അമ്മഞ്ചേരി പടിക്ക് സമീപം അപകടത്തിൽ പെടുകയായിരുന്നു.രണ്ട് യുവാക്കൾ ആയിരുന്നു കാറിനുള്ളിൽ ഉണ്ടായിരുന്നത്.പിന്നാലെ എത്തിയ പോലീസ് വാഹനം നിർത്തുകയും യുവാക്കളെ പുറത്തെത്തിക്കുവാൻ ശ്രമിക്കുകയും ചെയ്തു.

ഇതിനിടയിൽ മറ്റൊരു ഓട്ടോറിക്ഷയിൽ എത്തിയ യുവാക്കളുടെ സുഹൃത്തുക്കൾ പോലീസുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.നെടുങ്കണ്ടം സ്റ്റേഷനിലെ എസ് ഐ നവാസ് പി എസും സംഘത്തിനും നേരെയാണ് അസഭ്യവർഷവും കയ്യേറ്റ ശ്രമവും നടന്നത്.

തുടർന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ നിന്നും എസ് ഐ. ടി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.മുണ്ടിയരുമ സ്വദേശി അനന്തു പാമ്പാടുംപാറ സ്വദേശികളായ നിധിൻ, വിഷ്ണു, രാജേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories