Share this Article
News Malayalam 24x7
പാർട്ടിവിട്ട ഇടുക്കി ഡിസിസി മുൻ ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു
വെബ് ടീം
posted on 24-05-2025
1 min read
benny

കട്ടപ്പന: ഇടുക്കി മുൻ ഡിസിസി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. കട്ടപ്പനയിൽ ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കൺവെൻഷനിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അം​ഗത്വം നൽകി സ്വീകരിച്ചു.വഖഫ് വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടുകളിലെ വിയോജിപ്പിനെ തുടർന്ന് പാർട്ടി വിടുന്നതായി തൊടുപുഴയിൽ വാർത്തസമ്മേളനത്തിൽ ബെന്നി വ്യക്തമാക്കിയിരുന്നു.വഖഫ് വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ലെന്നും കോൺഗ്രസ് എംപിമാർക്ക് കേരളത്തിലും കേന്ദ്രത്തിലും രണ്ട് നിലപാടാണന്നും പാർട്ടി വിട്ടപ്പോൾ ബെന്നി വിമർശിച്ചിരുന്നു. പിന്നീടാണ് ബിജെപിയിൽ ചേർന്നത്. ക്രിസ്ത്യൻ വിരുദ്ധ നിലപാടാണ് കഴിഞ്ഞ കുറച്ചുകാലമായി കോൺ​ഗ്രസ് പിന്തുടരുന്നതെന്നും അദ്ദേഹം വിമർശനമുന്നയിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories