Share this Article
News Malayalam 24x7
തിരുവനന്തപുരത്ത് ചികിത്സാപ്പിഴവ്: ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ വയറ്റിൽ തുണിക്കഷ്ണം വെച്ച് തുന്നിക്കെട്ടി
Medical Negligence Complaint Against Thiruvananthapuram Private Hospital After Surgery Error

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്ക് ശേഷം തുണിക്കഷ്ണം ചേര്‍ത്ത് വയറ്റില്‍ തുന്നിക്കെട്ടിയെന്നാണ് പരാതി. മേനംകുളം സ്വദേശിനി ഷീബ പ്രമോദാണ് കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. അപ്പന്‍ഡിസൈറ്റിസ് ശസ്ത്രക്രിയ്ക്കായാണ് ഷീബ സിഎസ്‌ഐ ആശുപത്രിയിലെത്തിയത്. 


കഴിഞ്ഞ ഡിസംബര്‍ 3 ന് ശസ്ത്രക്രിയ നടത്തിയ ശേഷം ഡിസംബര്‍ 12 ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി. എന്നാല്‍ തുന്നിക്കെട്ടിയ ഭാഗത്തെ മുറിവ് ഉണങ്ങാതെ പഴുത്തതോടെ മറ്റൊരിടത്ത് ചികിത്സ തേടി. മുറിവില്‍ നിന്ന് നൂല് പുറത്തേക്ക് വന്ന നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വയറിനുള്ളില്‍ പഞ്ഞിയും തുണിയും ഉള്ളതായി കണ്ടെത്തി. പിന്നീട് സിഎസ്‌ഐ മിഷന്‍ ആശുപത്രിയില്‍ തന്നെ ശസ്ത്രക്രിയ നടത്തി ഇവ പുറത്തെടുക്കുകയായിരുന്നു. ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.  




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories