Share this Article
News Malayalam 24x7
മത്സരിച്ച മുഴുവന്‍ സീറ്റുകളിലും വിജയം; കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ നിലനിര്‍ത്തി എസ്എഫ്ഐ; കാലിക്കറ്റ് നിലനിർത്തി യുഡിഎസ്എഫ്
വെബ് ടീം
posted on 14-08-2026
1 min read
sfi

കണ്ണൂർ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ജയം. തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു.കാസർഗോഡ് ജില്ലാ എക്സിക്യൂട്ടീവ് യുഡിഎസ്എഫിൽ നിന്ന് പിടിച്ചെടുത്തു. വയനാട് ജില്ലാ എക്സിക്യൂട്ടീവിൽ എം എസ് എഫ് സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ചെയർപേഴ്സനായി കെ അശ്വിനിയും ജന.സെക്രട്ടറിയായി ഇ ശ്രീഹരിയും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ 27ാം വർഷമാണ് എസ്എഫ്ഐ യൂണിയൻ നിലനിർത്തുന്നത്.

കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്. ജനറൽ സീറ്റുകൾ തൂത്തുവാരി. അതേസമയം, തൃശ്ശൂർ, പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് എസ്എഫ്ഐ നിലനിർത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories