Share this Article
KERALAVISION TELEVISION AWARDS 2025
ആളുകളെ പട്ടിയെ കൊണ്ട് കടിപ്പിച്ചു; മൂന്നു ദിവസമായി ഒളിവിലായിരുന്ന പ്രതി പിടിയില്‍
വെബ് ടീം
posted on 17-12-2024
1 min read
dog bite

തിരുവനന്തപുരം:  സമീപവാസിയെ നായയെ വിട്ടു കടിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കമ്രാന്‍ സഫീറിനെയാണ് പൊലിസ് പിടികൂടിയത്. മൂന്ന് ദിവസമായി ഒളിവില്‍ കഴിയുന്നതിനിടെ പ്രതിയെ  ചാന്നാങ്കരയില്‍ വച്ചാണ് പിടിയിലായത്. കഠിനംകുളം പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നാളെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

കഠിനംകുളം ചിറയ്ക്കല്‍ താമസിക്കുന്ന സക്കീറിനാണ്  (32നായയുടെ കടിയേറ്റത്. സമീപത്തുനിന്ന അതിഥി തൊഴിലാളിക്കും കടിയേറ്റിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് 4 മണിയോടെയാണ് സംഭവം. 

സഫീര്‍ നായയുമായി വീട്ടിനു സമീപത്തുകൂടി നടക്കുമ്പോള്‍ 'വീട്ടില്‍ ചെറിയ കുട്ടികള്‍ ഉള്ളതാണ് ,നായ്ക്കളെ സുരക്ഷിതമില്ലാതെ കൊണ്ടുപോകരുതെ'ന്നു സക്കീര്‍ വിലക്കിയിരുന്നു. ഇതില്‍ ക്ഷുഭിതനായ ഇയാള്‍ നായയുമായി സക്കീറിന്റെ വീട്ടില്‍ എത്തി കടിപ്പിച്ചു എന്നാണ് പരാതി.നായ ചാടി കടിച്ചതിനെ തുടര്‍ന്ന് സക്കീറിന്റെ മുതുകില്‍ മുറിവേറ്റു. പുറത്തേക്കു വരുമ്പോള്‍ അതു വഴി പോയ അതിഥി തൊഴിലാളിയെയും നായ കടിച്ചു. സക്കീര്‍ കഠിനംകുളം പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ സക്കീറിന്റെ വീടിനു മുന്നില്‍ എത്തി കൈയില്‍ കരുതിയ പെട്രോള്‍ തറയില്‍ ഒഴിച്ച് കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും. ചെയ്തിരുന്നു. ലഹരി വസ്തു വില്‍പന കേസില്‍ ജയിലില്‍ ആയ സഫീര്‍ അടുത്തു സമയത്താണ് ജാമ്യത്തില്‍ ഇറങ്ങിയത്. സംഭവത്തിനു ശേഷം സഫീര്‍ മുങ്ങുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories