Share this Article
Union Budget
കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് തീപിടുത്തം;ദുരൂഹതയില്ലെന്ന് ഇന്റിലിജിന്‍സ്
Intelligence: No Suspicion in Kozhikode New Bus Stand Fire

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ    തീപിടിത്തത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ജില്ലാ ഫയർ ഓഫീസറും. തീപിടിത്തം ഉണ്ടായ കെട്ടിടത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നു. കെട്ടിടത്തിലെ വ്യാപാര പങ്കാളികൾ തമ്മിൽ ഉണ്ടായിരുന്ന തർക്കം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തും. കെട്ടിടത്തിൽ അനധികൃതർ നിർമ്മാണം നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് വ്യക്തമാക്കി.


 കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരസമുച്ചയത്തിൽ ഉണ്ടായ തീപിടിത്തം ഷോർട്ട് സർക്യൂട്ട് കാരണമാണെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ  പ്രാഥമിക നിഗമനം. ഇതിനെ ശരിവെക്കുകയാണ് ജില്ലാ ഫയർ ഓഫീസർ കെ.എം.അഷ്‌റഫ്‌ അലി. തീപിടിത്തത്തിൽ ഫയർഫോഴ്‌സിന് വീഴ്ച ഉണ്ടായിട്ടില്ല. കെട്ടിടം തകര ഷീറ്റുകൾ വെച്ചു മറച്ചതും ഇടനാഴികളിൽ  സാധനങ്ങൾ നിറച്ചതുമെല്ലാം രക്ഷാപ്രവർത്തനം ദുഷ്കരമാക്കി എന്ന്  ജില്ലാ ഫയർ ഓഫീസർ കെ എം അഷ്റഫ്  അലി വ്യക്തമാക്കി.


സ്ഥാപനത്തിന് എൻ.ഒ.സി ഉണ്ടായിരുന്നില്ലെന്നും  അത് ലഭ്യമാക്കേണ്ട ഉത്തരവാദിത്വം കോർപ്പറേഷന്റെതാണെന്നും ജില്ലാ ഫയർ ഓഫീസർ വ്യക്തമാക്കി.കോഴിക്കോട് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമായിരുന്നിട്ടും നിർമ്മാണ ചട്ടം ലംഘിക്കപ്പെട്ടത് വിമർശനത്തിന് ഇടയാക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ മേയർ ബീന ഫിലിപ്പിന്റെ മറുപടി ഇങ്ങനെയായിരുന്നു.


അഗ്നിക്കിരിയായ വസ്ത്രവ്യാപാരസമുച്ചയത്തിലെ  വ്യാപാര പങ്കാളികൾ തമ്മിൽ തർക്കവും  കേസും നിലവിലുണ്ട്. വ്യാപാര പങ്കാളിയിൽ നിന്നും ഉടമയായ മുകുന്ദന് ദിവസങ്ങൾക്ക് മുൻപ് കുത്തേൽക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തിന് ഇതുമായി ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു തുടങ്ങി. തീപിടിത്തത്തിൽ ഫയർ ഒക്വറൻസ്  പ്രകാരം കസബ പൊലീസ് കേസെടുത്തിട്ടുണ്ട്. തീ പടരാൻ ഇടയാക്കിയതിന്റെ കാരണം ഇനിയും കണ്ടെത്തേണ്ടതുണ്ട്. അതിനായി ഫയർഫോഴ്സ്, പൊലീസ്, ഫോറൻസിക്, ഡോഗ് സ്ക്വാഡ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് തുടങ്ങിയവയുടെ പരിശോധനയാണ് നടന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories