Share this Article
KERALAVISION TELEVISION AWARDS 2025
കിണറ്റില്‍ അകപ്പെട്ട മധ്യവയസ്‌കന്‍ ശ്വാസം കിട്ടാതെ മരിച്ചു
A middle-aged man fell into a well and died of suffocation

കൊല്ലം കടയ്ക്കലില്‍ കിണറ്റില്‍ അകപെട്ട മധ്യവയസ്‌കന്‍ ശ്വാസം കിട്ടാതെ മരിച്ചു. അരി നിരത്തിന്‍ പാറ അശ്വതിയില്‍ അറുപത്തിയഞ്ച് വയസ്സുളള ഉണ്ണികൃഷ്ണകുറുപ്പാണ് മരണപെട്ടത്. കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയതായിരുന്നു. കിണറ്റിനുളളില്‍ ഓക്‌സിജന്‍ ഇല്ലാത്തത് കാരണം അവശയായ ഉണ്ണി കൃഷ്ണകുറുപ്പിനെ കടയ്ക്കല്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി കരകെത്തിച്ച് കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.കിണറ്റില്‍ അകപ്പെട്ട ആട് ചാകുകയും ചെയ്തു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories