Share this Article
News Malayalam 24x7
ബീച്ച് റൈഡിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം; മലയാളി യുവതി മരിച്ചു
വെബ് ടീം
posted on 11-10-2025
1 min read
janet

പൊന്നൂക്കര: തായ്‌ലൻഡിലേക്ക് കുടുംബസമേതം വിനോദയാത്രയ്ക്കു പോയ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പൊന്നൂക്കര പോസ്റ്റ് ഓഫിസ് റോഡിലെ ചീരമ്പൻ വീട്ടിൽ ബിജുവിന്റെ ഭാര്യ ജാനറ്റാണ് (44) മരിച്ചത്. കഴിഞ്ഞ 3നാണ് സംഘം തായ്‌ലൻഡിലേക്ക് പോയത്.തിങ്കളാഴ്ച ഫുക്കറ്റിൽ ബീച്ച് റൈഡിൽ പങ്കെടുക്കുന്നതിനിടെയാണ് ജാനറ്റിന് ഹൃദയാഘാതമുണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ വ്യാഴാഴ്ച ഉച്ചയ്ക്ക് മരിച്ചു. 

അതേ സമയം ധരിച്ച ജാക്കറ്റിലെ വായു ചോർന്ന് ഇവർ കടലിന്റെ ആഴങ്ങളിൽ അകപ്പെടുകയായിരുന്നുവെന്ന ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും തലച്ചോറിലും ആന്തരികാവയവങ്ങളിലും വെള്ളം കയറിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. സംസ്‌കാരം പിന്നീട്. മക്കൾ: ഐറിൻ മരിയ, ഷോൺ, സ്‌റ്റെയിൻ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories