Share this Article
KERALAVISION TELEVISION AWARDS 2025
ഒരു വയസുള്ള കുഞ്ഞിനെയും അമ്മയെയും പുറത്താക്കി വീടുപൂട്ടി ഫിനാൻസ് കമ്പനി; ജപ്തിയിൽ ഇടപെട്ട് പി. വി. ശ്രീനിജൻ എംഎൽഎ
വെബ് ടീം
posted on 02-09-2025
1 min read
SRINIJAN

കോലഞ്ചേരി/പുത്തൻകുരിശ്: ഒരു വയസുള്ള കുഞ്ഞിനെയും രണ്ട് സ്ത്രീകളെയും ഫിനാൻസ് കമ്പനി വീടിന് പുറത്താക്കിയ സംഭവത്തിൽ ഇടപെട്ട് പി. വി. ശ്രീനിജൻ എം എൽ എ. പുത്തൻകുരിശിൽ ജപ്തി നടന്ന സ്ഥലത്ത് എംഎൽഎ നേരിട്ടെത്തിയാണ് വീടിന്റെ വാതിൽ തുറന്നു കൊടുത്തത്.ഉച്ചയ്ക്ക് ശേഷമാണു നോട്ടീസ് പതിക്കുന്നതും വീടുപൂട്ടി പോകുന്നതും.

ഓണം അവധി കഴിഞ്ഞതിന് ശേഷം തിരിച്ചടവ് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന് എംഎൽഎ പറഞ്ഞു.അഞ്ച് ലക്ഷം രൂപയിൽ 4 ലക്ഷത്തോളം രൂപ അടച്ചതായും ഗർഭിണി ആയ സമയത്താണ് ലോൺ മുടങ്ങിയതെന്നും പരാതിക്കാരി നിഷ സജീവ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories