Share this Article
News Malayalam 24x7
അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘം ഉണക്ക കഞ്ചാവുമായി 3 പേരെ പിടികൂടി
Defendants

ഇടുക്കി അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സംഘം ഉണക്ക കഞ്ചാവുമായി 3 പേരെ പിടികൂടി.നാലര കിലോയോളം ഉണക്ക കഞ്ചാവും നാർക്കോട്ടിക് എൻഫോഴ്സ് സംഘം പിടിച്ചെടുത്തു.

ഉടുമ്പൻചോല ആടുകിടന്താനിൽ നിന്നുമാണ് അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സംഘം  കഞ്ചാവ്പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി.

ചതുരംഗപാറ സ്വദേശി  കാർത്തിക്, തമിഴ്നാട് സ്വദേശികളായ നിതീസ്‌കുമാർ, ഗോകുൽ പാണ്ഡി സുരേഷ് എന്നിവരെയാണ് നാർക്കോട്ടിക് സംഘം കസ്റ്റഡിയിൽ എടുത്തത്.നാലര കിലോയോളം ഉണക്ക കഞ്ചാവും നാർക്കോട്ടിക് എൻഫോഴ്സ് സംഘം പിടിച്ചെടുത്തു.

അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.

തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഭാഗത്തെ കാട്ടുവഴികളിലൂടെ രഹസ്യമായി കടത്തി കൊണ്ട് വന്നതാണ് കഞ്ചാവെന്ന് പ്രതികൾ മൊഴി നൽകിയതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

തമിഴ്നാട് സ്വദേശികളായ  പ്രതികൾ   വാഹനമോഷണ കേസുകളിലടക്കം  ഉൾപ്പെട്ടിട്ടുള്ളവരാണ്. ഇവരെ പറ്റി ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ  നിരീക്ഷണത്തിലാണ് പ്രതികൾ വലയിലായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories