Share this Article
KERALAVISION TELEVISION AWARDS 2025
തിങ്കളാഴ്ച സ്‌കൂളിലേക്കെന്നു പറഞ്ഞിറങ്ങി; പിറവത്ത് നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്തി
വെബ് ടീം
posted on 07-06-2025
1 min read
ARJUN

എറണാകുളം പിറവത്ത് നിന്ന് കാണാതായ പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അർജുൻ രഘുവിനെ കണ്ടെത്തി. കോയമ്പത്തൂരിൽ നിന്നും കുട്ടി വീട്ടിലേക്ക് വിളിച്ചു.പാലക്കാടുള്ള ബന്ധുക്കൾ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. അർജുനെ വീട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

തിങ്കളാഴ്ച സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അർജുൻ തിരിച്ചെത്താതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഓണക്കൂർ കരയോഗപ്പടിക്ക് സമീപം ഓലോത്തിൽ വീട്ടിൽ രഘുനാഥന്റെ മകനാണ്.മാതാപിതാക്കൾ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മകൻ വീട്ടിലെത്തിയില്ലെന്ന കാര്യം അറിഞ്ഞത്.

അന്വേഷണത്തിൽ അർജുൻ സ്കൂളിലെത്തിയിരുന്നില്ലെന്നും ബോദ്ധ്യപ്പെട്ടിരുന്നു. അന്ന് വൈകിട്ട് കുട്ടി പേപ്പതിയിൽ ബസിറങ്ങിയെന്ന് സ്വകാര്യ ബസ് കണ്ടക്ടർ നൽകിയ വിവരത്തെ തുടർന്ന് അവിടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories