കോഴിക്കോട് ഭൂചലനം. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്. മരുതോങ്കരയിലാണ് പ്രകമ്പനമുണ്ടായത്. ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടതായി നാട്ടുകാർ. കാരണം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
മുതുകാട് രണ്ടാം ബ്ലോക്ക് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ സെക്കന്റുകള്‍ മാത്രമാണ് ചലനം ഉണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു. പെരുവണ്ണാമൂഴി അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളാണ് ഇത്.