Share this Article
News Malayalam 24x7
SIR ഫോം വിതരണ ക്യാമ്പിനിടെ ഉടുമുണ്ട് പൊക്കി കാണിച്ച് BLO, സ്ഥാനത്തു നിന്നു മാറ്റി
വെബ് ടീം
posted on 25-11-2025
1 min read
BLO

മലപ്പുറം: വോട്ടർമാരോട് അപമര്യാദയായി പെരുമാറിയ ബൂത്ത് ലെവൽ ഓഫിസറെ( BLO)സ്ഥാനത്തു നിന്നു മാറ്റി. തവനൂർ മണ്ഡലം 38-ാം  നമ്പർ ആനപ്പടി വെസ്റ്റ് എൽപി സ്കൂൾ ബൂത്തിലെ ബിഎൽഒയെ ആണ് ജില്ലാ കളക്ടർ വി.ആർ. വിനോദ് ചുമതലയിൽ നിന്ന് നീക്കിയത്. വിഷയത്തിൽ ഉദ്യോഗസ്ഥനോടു വിശദീകരണം തേടും.

ചെറിയ പരപ്പൂർ എഎംഎൽപി സ്കൂൾ അധ്യാപിക പ്രസീനയ്ക്ക് പകരം ബിഎൽഒയുടെ ചുമതല നൽകി.കഴിഞ്ഞ ദിവസമാണ് എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ബിഎൽഒ ഉടുമുണ്ട് പൊക്കി കാണിച്ച് അപമര്യാദയായി പെരുമാറിയത്. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്​തതാണ് പ്രകോപനമായത്. നാട്ടുകാരുമായുള്ള വാക്കേറ്റത്തിനിടെ കാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിൽ കുപിതനായ ബിഎൽഒ മുണ്ട് പൊക്കിക്കാട്ടുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories