Share this Article
KERALAVISION TELEVISION AWARDS 2025
രാഹുലിന്‍റെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകൾ പിടികൂടി; തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് പിടികൂടിയത് തോൽപ്പെട്ടിയിൽ നിന്ന്
വെബ് ടീം
posted on 07-11-2024
1 min read
food kit

കൽപറ്റ: വയനാട് തോൽപ്പെട്ടിയിൽനിന്ന് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ചിട്ടുള്ള ഭക്ഷ്യക്കിറ്റുകൾ പിടികൂടി. തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് ആണ് പിടികൂടിയത്. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണു സംഭവം.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാർ തോൽപ്പെട്ടിയുടെ വീടിനോട് ചേർന്ന മില്ലിൽ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകൾ. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാനാണെന്ന് കിറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കർണാടക കോൺഗ്രസിന്‍റെ സ്റ്റിക്കറാണ് കിറ്റിൽ പതിപ്പിച്ചത്.

രണ്ടു മാസം മുൻപ് എത്തിച്ചതാണ് കിറ്റുകളെന്നാണ് കോൺഗ്രസ് വിശദീകരണം.കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള ദുരന്തബാധിതർക്കു വിതരണം ചെയ്യാൻ വേണ്ടിയാണിത്. കർണാടക ഉൾപ്പെടെയുള്ള പലഭാഗങ്ങളിൽനിന്ന് എത്തിച്ചവയാണ്. ബാക്കി സ്ഥലങ്ങളിലെല്ലാം വിതരണം പൂർത്തീകരിച്ചിരുന്നു. ഇവിടെ മറ്റു തിരക്കുകൾ കാരണം വിതരണം വൈകിയതിനാൽ സ്ഥലത്ത് സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories