Share this Article
News Malayalam 24x7
തൃശ്ശൂര്‍ കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
A native of Orissa


തൃശ്ശൂര്‍ കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഒറീസ സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

കുന്നംകുളം ബൈജു റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന  ഇതര സംസ്ഥാന തൊഴിലാളിയെ ആണ് ഒറീസ സ്വദേശി കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും കൊലയില്‍ കലാശിക്കുകയുമായിരുന്നു.

ഒഡീഷാ സ്വദേശി പത്മനാഭ ഗൗഡയാണ് മരിച്ചത്. സംഭവത്തില്‍ പ്രതി ഒഡീഷാ സ്വദേശി ഭക്താറാം ഗൗഡയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ പതിനഞ്ചാം തീയതി രാത്രി 9 മണിയോടെയായിരുന്നു കേസിനസ്പദമായ സംഭവം. ആക്രമണത്തില്‍ പത്മനാഭ ഗൗഡയുടെ  തലയിലും മുഖത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കാല്‍ വഴുതി വീണാണ് പരിക്കേറ്റതാണെന്നായിരുന്നു പ്രതി ഡോക്ടര്‍മാരെ അറിയിച്ചത്.

പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മര്‍ദ്ദനത്തിലാണ് പരിക്കേറ്റതെന്ന്  കണ്ടെത്തി. ഇതോടെ ബന്ധുക്കള്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories