Share this Article
KERALAVISION TELEVISION AWARDS 2025
നവീന്‍ ബാബുവിനെതിരെ പെട്രോള്‍ പമ്പ് ഉടമ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്ത്
A copy of the complaint

കൈക്കൂലി ആരോപണം ഉന്നയിച്ച പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്ത്. നവീന്‍ ബാബു പ്രശാന്തന് അനുവദിച്ച പമ്പ് ഔട്ട്ലെറ്റിന് അനുമതി നല്‍കാതെ വൈകിപ്പിക്കുകയും 1 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തെന്നാണ് പരാതി.

പണം നല്‍കിയില്ലെങ്കില്‍ കുടുംബത്തിന്റെയും മറ്റ് ബന്ധുക്കളുടെയും ബിസിനസുകളില്‍ തടസം സൃഷ്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി.  തുടര്‍ന്ന് 98,500 രൂപ നവീന് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചു നല്‍കിയെന്നും പിന്നീട് ഒക്ടോബര്‍ എട്ടിന് പെട്രോള്‍ പമ്പിന് അനുമതി ലഭിച്ചുവെന്നും പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories