Share this Article
News Malayalam 24x7
ഭർത്താവ് ഓടിച്ച സ്‌കൂട്ടർ കണ്ടയ്നർ ലോറിയി‍ല്‍ തട്ടി; ചക്രങ്ങൾ കയറിയിറങ്ങി വീട്ടമ്മയ്ക്കു ദാരുണാന്ത്യം
വെബ് ടീം
posted on 17-11-2025
1 min read
ACCIDENT

തലയോലപ്പറമ്പ്: ഭർത്താവ് ഓടിച്ച സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് വീട്ടമ്മ മരിച്ചു. തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസം വീട്ടിൽ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് (47) ആണ് മരിച്ചത്. കോട്ടയം തലയോലപ്പറമ്പ് ചാലപ്പറമ്പ് ഭാഗത്തായിരുന്നു അപകടം.

വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ആശയും ഭർത്താവ് പ്രമോദും. ഈ സമയം ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇതേ ദിശയിൽ വന്ന കണ്ടയ്നർ ലോറി തട്ടുകയായിരുന്നു. റോഡിൽ വീണ ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരിച്ചു. നിസാര പരിക്കുകളോടെ ഭർത്താവ് രക്ഷപെട്ടു.

ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories