Share this Article
News Malayalam 24x7
തിരുവനന്തപുരത്ത് തിമിം​ഗല സ്രാവ് കരയ്ക്കടിഞ്ഞു
വെബ് ടീം
posted on 04-12-2023
1 min read
WHALE SHARK ON THE SHORE OF SEA

തിരുവനന്തപുരം: സൗത്ത് തുമ്പയിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇനത്തിൽപ്പെട്ട തിമിം​ഗല സ്രാവ് കരയ്ക്കടിഞ്ഞു. ഉച്ചയോടെ വലയിൽ കുരുങ്ങിയാണ് ചത്ത് കരയ്ക്കടിഞ്ഞത്. 

മത്സ്യത്തൊഴിലാളികളുടെ കമ്പി വലയിൽ കുരുങ്ങിയ തിമിം​ഗല സ്രാവിനെ കടലിലേക്ക് തള്ളിവിടാൻ തൊഴിലാളികൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വനം വകുപ്പിനെ തൊഴിലാളികൾ വിവരമറിയിച്ചിരുന്നു. 

പാലോട് നിന്നു വനപാലക സംഘവും വിഴിഞ്ഞം കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം കുഴിച്ചുമൂടുമെന്നു അധികൃതർ വ്യക്തമാക്കി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories