Share this Article
KERALAVISION TELEVISION AWARDS 2025
കുട്ടികൾ പാചകം ചെയ്യുന്നതിനിടെ പുക, പിന്നാലെ ഉഗ്ര ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ടൈലും കബോർഡും അടക്കം അടുക്കള പൂർണമായും തകർന്നു
വെബ് ടീം
posted on 21-06-2025
1 min read
FRIDGE

തിരുവനന്തപുരം: കുട്ടികൾ പാചകം ചെയ്യുന്നതിനിടെ കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. ഉഗ്ര ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കള പൂർണമായും കത്തി നശിച്ചു. ടൈലും കബോർഡും അടക്കം തകർന്നു.ഉഗ്ര ശബ്ദത്തിനു പിന്നാലെ വീട്ടിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥികൾ വാടകയ്ക്കെടുത്ത വീട്ടിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.കുട്ടികൾ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിൽ നിന്നും പുക വരുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടനെ വിദ്യാർഥികൾ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. പിന്നാലെ തന്നെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. അടുക്കള പൂർണമായും തീപിടിച്ചു. കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ അണച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories