തിരുവനന്തപുരം തുമ്പയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിനുനേരെ നാടൻ ബോംബെറിഞ്ഞു. ബോംബേറില്‍ വീടിന് മുന്നിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. സംഭവത്തിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പൊലീസ് നിഗമനം.
തുമ്പ നെഹ്റു ജംഗ്ഷന് സമീപം ഷമീർ എന്നയാളുടെ വീട്ടിലേക്കാണ് ബൈക്കിലെത്തിയ രണ്ടു പേർ ബോംബെറിഞ്ഞത്. ആക്രമണത്തിൽ ഷമീറിന്റെ സുഹൃത്തുക്കളായ അഖില്‍, വിവേക് എന്നിവര്‍ക്ക് പരിക്കേറ്റു. അതിൽ അഖിലിന്റെ കൈക്കേറ്റ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ ഇരുവരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
സംഭവത്തിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പോലീസ് നിഗമനം. കഴക്കൂട്ടം സ്വദേശി സുനിലാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ്, സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.