തിരുവനന്തപുരം പൂജപ്പുര തമലത്ത് പടക്കക്കടയ്ക് തീപിടിച്ചു. കട പൂര്‍ണമായി കത്തി നശിച്ചു. പുറത്ത് നിന്ന് കടയിലേക്ക് തീപ്പൊരി വീണതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.തമലം സ്വദേശി രാധാകൃഷ്ണന്‍ നായരുടെ ഉടമസ്ഥതയിലുള്ള ദീപാവലി ആഘോഷങ്ങള്‍ക്കായി സൂക്ഷിച്ച പടക്ക കടയിലാണ് ഇന്ന് രാവിലെയോടെ തീപിടിത്തം ഉണ്ടായത്.
പുറത്ത് നിന്ന് കടയിലേക്ക് തീപ്പൊരി വീണതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. തീപിടുത്തത്തില്‍ പൊള്ളലേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. കടയിലെ രണ്ട് ജീവനക്കാര്‍ക്കും, കടയില്‍ പടക്കം വാങ്ങാന്‍ എത്തിയ ഒരാള്‍ക്കുമാണ് പൊള്ളലേറ്റത്.
കടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ അപകടത്തില്‍ കത്തി നശിച്ചു. തീപടര്‍ന്നതോടെ കടയിലുണ്ടായിരുന്ന പടക്കങ്ങളെല്ലാം ഒന്നാകെ പൊട്ടിത്തെറിച്ചെങ്കിലും സംഭവം നടന്നയുടനെ സ്ഥലത്തുനിന്ന് ആളുകള്‍ മാറിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
കുറേയേറെ പടക്കങ്ങള്‍ ഒന്നിച്ച് പൊട്ടിത്തെറിച്ചതോടെ സ്ഥലത്ത് ചെറിയ സ്‌ഫോടനമുണ്ടായ പ്രതീതിയായിരുന്നു. തീപടരാനുണ്ടായ കാരണം വ്യക്തമല്ലെന്നും കൂടുതല്‍ പരിശോധനക്കുശേഷമെ ഇക്കാര്യം വ്യക്തമാകുകയുള്ളുവെന്നും ഫയര്‍ഫോഴ്‌സ് അറിയിച്ചു.