Share this Article
News Malayalam 24x7
ഓൾ വീഡിയോ ഓഡിയോ ടെലിവിഷൻ ആങ്കേഴ്സ് ആന്റ് ആർജേസ് (അവതാർ) ഔദ്യോഗിക പ്രഖ്യാപനവും, മെമ്പർഷിപ്പ് രജിസ്ട്രേഷനും ചലച്ചിത്ര താരം ഹരിശ്രീ അശോകൻ ഉദ്‌ഘാടനം ചെയ്തു
വെബ് ടീം
posted on 01-11-2024
1 min read
AVATHAR

കൊച്ചി: ഓൾ വീഡിയോ ഓഡിയോ  ടെലിവിഷൻ ആങ്കേഴ്സ് ആന്റ് ആർജേസ്  (അവതാർ) ഔദ്യോഗിക പ്രഖ്യാപനവും, മെമ്പർഷിപ്പ് രജിസ്ട്രേഷനും കൊച്ചിയിൽ നടന്നു. പ്രശസ്ത സിനിമാ താരം ഹരിശ്രീ അശോകൻ പരിപാടി  ഉദ്ഘാടനം ചെയ്തു.

വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന അവതാരകരുടെ ക്ഷേമത്തിനായാണ് അവതാർ എന്ന സംഘടനയ്ക്ക് രൂപം നല്കിയത്. കൊച്ചിയിലെ ഹോട്ടൽ ബുറൂജിൽ നടന്ന ചടങ്ങിൽ സംഘടനയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഹരീശ്രീ അശോകൻ അംഗങ്ങൾക്ക് കൈമാറി.

അവതാർ പ്രസിഡന്റ് രാജാ സാഹിബ് അധ്യക്ഷനായിരുന്നു. സെക്രട്ടറി സൗമ്യ, കെ എസ് പ്രസാദ്, ഏലൂർ ജോർജ്, പ്രശാന്ത് അലക്സാണ്ടർ, നിപിൻ നവാസ്, ജോയ് ജോൺ, സുനീഷ് വാരനാട്, റോയ് മണപ്പളളി, സനൽ പോറ്റി, വിനീത് കുമാർ, ഹരി പത്തനാപുരം, ഹരിശ്രീ യുസഫ്, ഫാസിൽ ബഷീർ ,ഇബ്രു പെരിങ്ങല, ഹരി എസ്‌ കുറുപ്പ്, കലാഭവൻ ജിന്റോ, പ്രതീഷ് ശേഖർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories