Share this Article
News Malayalam 24x7
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി തൃക്കൂര്‍ അരിയളവ് നടത്തി
Thrikkoor Ariyalavu Ritual Conducted as Part of Kottiyoor Vysakha Mahotsavam


കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി തൃക്കൂര്‍ അരിയളവ് നടത്തി. അമ്മ രാജയ്ക്ക് ഉച്ചപൂജയ്ക്ക് ശേഷം ശ്രീകോവിലിനുള്ളില്‍ വച്ച് സ്വര്‍ണ തളികയില്‍ അരിഅളന്നുനല്‍കി.


കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിന്റെ ഭാഗമായി തൃക്കൂര്‍ അരിയളവ് നടത്തി. കോട്ടയം സ്വരൂപത്തിലെ പാരമ്പര്യ ഊരാളന്മാരുടെ തറവാടുകൡലെയും ഏഴില്ലക്കാരായ തറവാടുകളിലെയും സ്ത്രീകള്‍ വൈശാഖ മഹോത്സവത്തിനെത്തുമ്പോള്‍ തൃക്കൂര്‍ അരിയളവ് കഴിഞ്ഞാണ് മടങ്ങുക. അമ്മരാജയ്ക്ക് ഉച്ചശീവേലിക്ക് ശേഷം ഉച്ച പൂജയ്ക്ക് ഒടുവില്‍ ശ്രീകോവിലുനുള്ളില്‍ വച്ച് സ്വര്‍ണത്തളികയില്‍ അരി അളന്ന് നല്‍കി. രാത്രിയില്‍ മറ്റ് തറവാടുകളിലെ സ്ത്രീകള്‍ക്ക് അരിയളവ് നടത്തി. അരിയളവ് കഴിഞ്ഞാല്‍ ആ തറവാടുകളിലെ സ്ത്രീകള്‍ പിന്നീട് ആ വശത്ത് ദര്‍ശനം നടത്താന്‍ പാടില്ലെന്നാണ് വിശ്വാസം. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories