കൊച്ചി: വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി മദര്‍ ഏലീശ്വ കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ. ശനിയാഴ്ച 4-ന് വല്ലാര്‍പാടം ബസിലിക്കയില്‍ നടന്ന ദിവ്യബലിയിൽ മാർപ്പാപ്പയുടെ പ്രതിനിധി കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസീസാണ് പ്രഖ്യാപനം നടത്തിയത്.
വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തി. വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപം കർദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് അനാവരണം ചെയ്തു. ജൂലൈ 18 ന് വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ തിരുനാളായി ആഘോഷിക്കും. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച് ബിഷപ് ഡോ.ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നൽകി. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, കെ.വി തോമസ്, എംഎൽഎമാർ ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.