Share this Article
News Malayalam 24x7
വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ സിഐക്കെതിരെ കേസെടുത്തു
വെബ് ടീം
posted on 07-03-2025
1 min read
case against constable

നാദാപുരം: യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കോഴിക്കോട് നാദാപുരം കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനായ സ്മിതേഷിനെതിരെയാണ് കേസെടുത്തത്.വള്ളിക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.വീട്ടിൽ അതിക്രമിച്ചുകയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. ഇന്നലെ രാത്രിയിൽ യുവതിയും മകളും പുറത്ത് പോയി തിരിച്ചുവന്നപ്പോൾ ഉദ്യോഗസ്ഥൻ വീടിനകത്ത് അതിക്രമിച്ച് കയറി. കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.യുവതിയുമായി സിഐക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. മൊബൈലിൽ യുവതി ഉദ്യോഗസ്ഥൻ്റെ നമ്പർ ബ്ലോക്ക് ചെയ്തതിനുള്ള വൈരാഗ്യമാണ് ഭീഷണിക്ക് പുറകിൽ എന്ന് പരാതിയിൽ പറയുന്നു. വീട്ടിൽ നിന്നും ശബ്ദം കേട്ട് നാട്ടുകാർ ഓടികൂടിയതോടെ വടകര പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് സ്മിതേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories