Share this Article
KERALAVISION TELEVISION AWARDS 2025
ചേലമ്പ്രയിൽ കാണാതായ 11 കാരൻ്റെ മൃതദേഹം കണ്ടെത്തി
Body of missing 11-year-old boy found in Chelambra

കോഴിക്കോട് ചേലമ്പ്രയിൽ കാണാതായ 11 കാരൻ്റെ മൃതദേഹം കണ്ടെത്തി. പാറയിൽ സ്വദേശി ഫൈസലിൻ്റെ മകൻ മുഹമ്മദ് ഫാദിലിൻ്റെ മൃതദേഹമാണ് പുല്ലിക്കടവ് പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് മുതലാണ് കുട്ടിയെ കാണാതായത്. തുടർന്ന് മീഞ്ചന്തയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയും താലൂക്ക് ദ്രുതകർമ്മസേനയും പൊലീസും ചേർന്ന് പ്രദേശത്തെ ജലാശയങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു.

ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories