Share this Article
KERALAVISION TELEVISION AWARDS 2025
വടക്കാഞ്ചേരിയില്‍ വീട്ടില്‍ മോഷണം; 5 പവന്‍ സ്വര്‍ണ്ണം മോഷണം പോയി
Theft at home in Vadakancherry; 5 pawan of gold was stolen

തൃശ്ശൂര്‍ വടക്കാഞ്ചേരി മുള്ളൂര്‍ക്കരയില്‍ വീട്ടില്‍ മോഷണം. 5പവന്‍ സ്വര്‍ണ്ണം  മോഷണം പോയി. വട്ടത്തറ മധുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ ഓടിളക്കി അകത്തു കടന്ന മോഷ്ടാക്കള്‍  പണവും കവര്‍ന്നു.

മധുവും ഭാര്യയും മക്കളും മധുവിന്റെ അമ്മയുമാണ് വീട്ടില്‍ താമസിക്കുന്നത്. മോഷണം നടന്ന വീടിന്റെ പകുതി ഭാഗം ഓടും പകുതി ഭാഗം ടറസുമാണ്. ഓടിളക്കിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നിരിക്കുന്നത്. വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories