കാലംചെയ്ത കൽദായ സുറിയാനി സഭ ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേമിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് തൃശ്ശൂരിൽ നടക്കും. രണ്ട് ദിവസങ്ങളിലായി നടന്ന പൊതുദർശന ചടങ്ങിൽ ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിച്ചത്. മാർത്ത മറിയം വലിയ പള്ളിയിൽ ഇന്ന് രാവിലെ 7ന് നടന്ന കുർബാനക്ക് ശേഷം സിംഹാസനത്തിൽ ഇരുത്തിയ മൃതദേഹം കരുവിളയച്ചൻ പള്ളിയിലേക്ക് മാറ്റും. രാവിലെ 10 മണിയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. 11 മണിയോടെ നഗരി കാണിക്കൽ ചടങ്ങിന് ശേഷം ഒരു മണിയോടെ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾ മൂന്ന് മണിയോടെ പൂർത്തീകരിക്കും. തുടർന്ന് നടക്കുന്ന അനുശോചന സമ്മേളനത്തിൽ രാഷ്ട്രീയ - സാമുദായിക രംഗത്ത് നിന്നുള്ള നിരവധിപ്പേർ പങ്കെടുക്കും.