Share this Article
KERALAVISION TELEVISION AWARDS 2025
സ്‌കൂള്‍ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അപകടം
School Auto and Bus Crash

മലപ്പുറം മഞ്ചേരിയില്‍ സ്‌കൂള്‍ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അപകടം. നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഇന്ന് രാവിലെ മഞ്ചേരി ചരണിയിലാണ് അപകടമുണ്ടായത്. സ്‌കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ സ്വകാര്യ ബസ്സമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories