പാലക്കാട് നഗരത്തിൽ നടുറോഡിൽ നിസ്കരിച്ച് വീട്ടമ്മ. തിരക്കേറിയ ഐഎംഎ ജംങ്ഷനിൽ ഉച്ചയോടെയായിരുന്നു സംഭവം.സംഭവം ശ്രദ്ധയിൽപ്പെട്ട സൗത്ത് പൊലീസ് വീട്ടമ്മയെ കസ്റ്റഡിയിലെടുത്തു. ഗതാഗതം തടസപ്പെടുത്തിയതിന് പൊലീസ് കേസെടുത്തേക്കും എന്നാണ് വിവരം.കുടുംബസ്വത്തിനെക്കുറിച്ചുള്ള തർക്കം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് നടുറോഡിൽ നമസ്കരിച്ചതെന്നാണ് വീട്ടമ്മയുടെ വിശദീകരണം.
മരിച്ചുപോയ ഭർത്താവിന്റെ സ്വത്ത് അനീസയ്ക്ക് നൽകാതെ ഭർത്താവിന്റെ സഹോദരങ്ങൾ വീതം വെച്ചെടുത്തു. ഇതിൽ പരാതി നൽകിയിട്ടും പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. തുടർന്നാണ് പ്രതിഷേധ നിസ്ക്കാരം നടത്തിയത്. കൊല്ലങ്കോടാണ് ഭർത്താവിന്റെ വീട്. ആകെ 8 സെന്റ് ഭൂമിയിലാണ് ഇവർക്കും അവകാശമുണ്ടായിരുന്നത്. ഇതാണ് സഹോദരന്മാർ കൈവശം വച്ചിരിക്കുന്നതെന്നാണ് സ്ത്രീയുടെ ആരോപണം.
കോയമ്പത്തൂരിനടുത്ത് താമസിക്കുന്ന അനീസയാണ് നിസ്ക്കരിച്ചത്. പാലക്കാട് ഐ.എം.എ (IMA) ജംഗ്ഷനിൽ റോഡിന് നടുവിൽ പായ വിരിച്ച് ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു ഇവരുടെ പ്രാർത്ഥന ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്.