Share this Article
News Malayalam 24x7
തൃശ്ശൂർ മാപ്രാണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു
A young man died after falling into a waterhole in Thrissur's Mapranam

തൃശ്ശൂർ ഇരിങ്ങാലക്കുട മാപ്രാണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. മാപ്രാണം പീച്ചാംപ്പിള്ളികോണം ചര്‍ച്ച് റോഡ്  സ്വദേശി 34 വയസ്സുള്ള  രമേഷ് ആണ് മരിച്ചത്.

തേലപ്പിള്ളിയില്‍ മരക്കമ്പനിയിൽ ജോലി ചെയ്യുന്ന രമേഷ് കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് പുത്തന്‍ത്തോട് ബണ്ട് റോഡ് വഴി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു എന്നാണ് നിഗമനം..

രമേഷിനെ  കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ ഇന്ന് രാവിലെയാണ് വെള്ളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. രമേഷിന് നീന്തല്‍ വശമില്ലായിരുന്നുവെന്ന് പറയുന്നു.

അരയ്‌ക്കൊപ്പം വെള്ളത്തിലൂടെ രാത്രി വെളിച്ചമില്ലാത്ത ബണ്ട് റോഡിലുടെ വരുന്നതിനിടെ കാല്‍വഴുതി വെള്ളക്കെട്ടില്‍ വീണാകാം മരണം എന്നാണ് കരുതുന്നത്. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സും പോലീസും എത്തി മൃതദേഹം കരയ്ക്ക് കയറ്റി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories