കണ്ണൂർ ഗോപാൽ സ്ട്രീറ്റിലെ ഇസ്കോൺ ഹരേ കൃഷ്ണ സത്സംഗവേദി ഭക്തിയുടെയും ആനന്ദത്തിന്റെയും വേദിയായി മാറി. ഈ കഴിഞ്ഞ ഞായറാഴ്ച നടന്ന തുളസീ-ശാലിഗ്രാം വിവാഹ മഹോത്സവമാണ് ഭക്തർക്ക് വേറിട്ടൊരു അനുഭവമായി മാറിയത്.
പത്മപുരാണത്തിലെ ഇതിവൃത്തത്തെ ആസ്പദമാക്കി, യഥാർത്ഥ വിവാഹചടങ്ങുകളെ അനുസ്മരിപ്പിക്കും വിധം അലങ്കരിച്ച കല്യാണപ്പന്തലിലായിരുന്നു ചടങ്ങുകൾ. ശ്രീകൃഷ്ണ ഭഗവാന്റെ വിഗ്രഹവുമേന്തി നടന്ന നഗരപ്രദക്ഷിണവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തുടർന്ന് നടന്ന സത്സംഗത്തിൽ ഗുരുവായൂരിൽ നിന്നെത്തിയ എച്ച്.ജി. വൈകുണ്ഠേശ്വര ദാസ് തുളസീ മാഹാത്മ്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.
നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ചടങ്ങിനൊടുവിൽ പ്രത്യേക കല്യാണ പ്രസാദ സദ്യയും ഉണ്ടായിരുന്നു. എല്ലാ ഞായറാഴ്ചകളിലും നടക്കുന്ന ഇത്തരം സത്സംഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9895258194, 9495586194.