Share this Article
News Malayalam 24x7
സ്‌കൂട്ടറിന് പുറകില്‍ 2 വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസെടുത്തു

A case has been registered against the father who kept his 2-year-old child behind the scooter and drove the scooter

സ്കൂട്ടറിന് പുറകിൽ രണ്ടു വയസ്സായ കുട്ടിയെ നിർത്തി അശ്രദ്ധമായി സ്കൂട്ടർ ഓടിച്ച പിതാവിനെതിരെ പോലീസ് കേസെടുത്തു.. തൃശ്ശൂർ ചിറ്റിലപ്പിള്ളിയിൽ വെച്ചായിരുന്നു  സംഭവം..മുള്ളൂർ സ്വദേശി ഹരിക്കെതിരെയാണ് പേരാമംഗലം പോലീസ് കേസെടുത്തത്.

അമല ഭാഗത്തുനിന്നും ചിറ്റിലപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് കുട്ടിയെ സീറ്റിനു മുകളിൽ നിർത്തി ഇയാൾ സ്കൂട്ടർ ഓടിച്ചത്.പുറകിൽ സഞ്ചരിക്കുകയായിരുന്നവർ ദൃശ്യം പകർത്തി പോലീസിന് കൈമാറുകയായിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ്  കുട്ടിയുടെ പിതാവിനെതിരെ പേരാമംഗലം പോലീസ് കേസെടുത്തത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories