Share this Article
News Malayalam 24x7
അതിരപ്പിള്ളി എണ്ണപ്പന തോട്ടത്തില്‍ നിലയുറപ്പിച്ച് കാട്ടുകൊമ്പന്‍ 'ഏഴാറ്റുമുഖം ഗണപതി'
The 'ezhattumugham ganapathyi' standing in the Athirapilli oil palm plantation

അതിരപ്പിള്ളിയിലെ ജനവാസ മേഖലയിൽ വീണ്ടും ഇറങ്ങി കാട്ടുകൊമ്പന്‍ 'ഏഴാറ്റുമുഖം ഗണപതി'..വെറ്റിലപ്പാറ അരൂർമുഴി ജംഗ്ഷനിലാണ്  കാട്ടാന ഇറങ്ങിയത്.ഏറെനേരം ജംഗ്ഷന് സമീപത്തെ എണ്ണപ്പന തോട്ടത്തിലും ആന നിലയുറപ്പിച്ചു.

ഇതിനിടെ എണ്ണപ്പനകളും കാട്ടാന മറിച്ചിട്ടു. ഒടുവില്‍  കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ  ഉദ്യോഗസ്ഥരും വാച്ചർമാരുമെത്തി ഏറെനേരമെടുത്താണ് കാട്ടാനെ ജനവാസ മേഖലയിൽ നിന്നു തുരത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് അതിരപ്പിള്ളി പോലീസ് സ്റ്റേഷന്‍ വളപ്പിലെ തെങ്ങില്‍ നിന്നും പട്ട പറിച്ച് തിന്നിരുന്നു. ഒടുവില്‍ പോലീസുകാര്‍ ശബ്ദമുണ്ടാക്കിയാണ് ആനയെ തുരത്തിയത്..   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories